Tuesday, February 8, 2022

ബുദ്ധനില്ലാത്ത വിമോചനം : രജിശങ്കർ ബോധി

 അംബേദ്ക്കർ ബുദ്ധമതം സ്വീകരിക്കുന്നത് കൃത്യമായ കാഴ്ചപ്പാടോടെ ആയിരുന്നു .ഹിന്ദുവിരുദ്ധത മാത്രം ആയിരുന്നെങ്കിൽ ഏതെങ്കിലും മതം മതിയായിരുന്നു.ബുദ്ധമതം തെരഞ്ഞെടുക്കുന്നതിന് രണ്ടു കാരണങ്ങളുണ്ട്.ഒന്ന് അത് പൂർവിക മതം,രണ്ട് ,തീവ്രഹിന്ദുത്വത്തെ നേരിടാനുള്ള ബുദ്ധമതത്തിന്റെ ആന്തരിക ശക്തി.ബാബാസാഹേബ് നേരിട്ട് പറഞ്ഞിട്ടല്ല   അനേക ലക്ഷങ്ങൾ ബുദ്ധിസത്തിലേക്ക് കടന്നു പോയത്. ബാബ വെളിവാക്കിയ ഉണ്മയുടെ അദൃശ്യമായ പ്രഭാവം താന്നെയാണ്.ആ പ്രോസ്സസ് ചൂണ്ടിക്കാണിക്കാനോ ബോൾഡാക്കി വെക്കാനോ കഴിയില്ല.ബാബയുടെ വ്യക്തിപ്രഭാവം അത്രത്തോളം തലമുറകളെ സ്വാധീനിച്ചിരിക്കുന്നു,അതുകൊണ്ടു തന്നെയാണ് പുതിയ തലമുറ ബുദ്ധിസത്തിലേക്കടുക്കുന്നത് 

ബാബയോളമല്ലെങ്കിലും കേരളത്തിൽ കല്ലറ സുകുമാരൻ ഉണ്ടാക്കിയ പ്രഭാവം ചെറുതല്ല .അതുകൊണ്ടു തന്നെയാണ് ബോധപൂർവമോ അല്ലാതെയോ ആയാലും കല്ലറ എടുത്ത തീരുമാനം പിന്നാലെ വന്നവർ ഏതര്ഥത്തിലാണ് എടുത്തിട്ടുണ്ടാവുക.?നമുക്കും കയറാനുള്ള അവകാശമുണ്ട് എന്ന് അവർ തീരുമാനിച്ചെങ്കിൽ  അത് ഗുരുവായൂർ പദയാത്രയുടെ  എഫ്ക്റ്റ് തന്നെയാണ്.പകരം മറ്റൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ല.കല്ലറ മാത്രമല്ല കേരളത്തിൽ നടന്നിട്ടുള്ള; മുഴുവൻ സാമൂഹ്യ നീതിയ്ക്ക് വേണ്ടിയുള്ള സമരങ്ങൾ ഹിന്ദുമതപരിഷ്ക്കരണം എന്ന പേരിലാണ് നടന്നിട്ടുള്ളത്.അതിനുള്ളിലെ സാമൂഹ്യവിരുദ്ധതയെ പാടെ നശിപ്പിക്കാതെ ചെറുതായി അനക്കിക്കൊണ്ടിരുന്നു. ഇതിനെയാണ് ചിലർ നവോദ്ധാനം എന്ന് വിളിച്ചത്.

നവോദ്ധാനമെന്ന പേരിൽ നടന്നത് ജാതി ശാക്തീകരണവും മതമില്ലാതിരുന്ന ദളിതരെ ഹിന്ദുത്വത്തിലേക്കു കൊണ്ടുവരുന്നു,പ്രജാസഭയിൽ അംഗമാക്കുന്നു .ഇത്രമാത്രം സ്വീകരിച്ച ദളിതരെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നു.ആരാധനാലയത്തിനും കൃഷിക്കും വിദ്യാഭ്യാസത്തിനും സഹായം നൽകുന്നു.ഇങ്ങനെ മതപരിവർത്തനം ചെയ്യാത്തവരുടെ ഉണർവ്വ് ഹിന്ദുമതത്തിലൂടെ നടക്കുന്നു.അടുത്തകാലം വരെ നമുക്കിടയിലെ പരിഷ്ക്കരണവും ഹിന്ദുവിനോട് സമരം ചെയ്തു സമരസപ്പെട്ടു ഒരിഞ്ചു നീങ്ങുക എന്നതായിരുന്നു.അത്തരത്തിലൊരു മാതൃകയാണ് കല്ലറയും സ്വീകരിച്ചത്.അദ്ദേഹം സമ്പൂർണ്ണ വിമോചനമാർഗ്ഗമായി ബാബാ സാഹേബ് മുന്നോട്ടു വെച്ച ബുദ്ധിസത്തെ സ്വീകരിച്ചില്ല.അപ്പോൾ സ്വാഭാവികമായും അദ്ദേഹം പെരുമാറിയ ഇടങ്ങളിലേക്ക് സ്വാഭാവികമായി സാധാരണക്കാരും ഇറങ്ങിപ്പോകാനുള്ള സാധ്യതയെ തടയുന്ന ജ്ഞാനമൊന്നും ആരും പ്രധാനം ചെയ്തില്ല.ഉപരിതലത്തിലെ സ്ഥൂല ചലനങ്ങൾ മാത്രം മനസ്സിലാകുന്ന വികാരജീവികൾ കാണാതെപോകുന്ന വസ്തുതകളാണ് ദളിതരെ എക്കാലത്തും ഹിന്ദുത്വ പാളയത്തിലേക്ക് കൊണ്ടുപോകുന്നത്.

അല്ലെങ്കിൽ പറയുക,എൺപതുകളിലെ ഹിന്ദുത്വ ആഭിമുഖ്യമാണോ ഇപ്പോൾ കാണപ്പെടുന്നത് .?നവോദ്ധാനം മുതൽ കിട്ടിയ ശീലത്തിനപ്പുറം ബാബാസാഹേബ് മുന്നോട്ടുവെച്ച സമ്പൂർണ്ണ വിമോചനത്തെക്കുറിച്ചുള്ള ആശയം കല്ലറയെപ്പോലുള്ളവർ മുന്നോട്ടു വെച്ചില്ലന്നുള്ളതാണ് ഇന്നുകാണുന്ന അവസ്ഥയ്ക്കുള്ള കാരണമെന്നാണ് ഞാൻ പറഞ്ഞത് .സവർണ്ണ ഹിന്ദുവിനോട് എത്ര വിരോധം ഉണ്ടായാലും ഒരേ ആത്മീയതയിൽ നിൽക്കുന്ന ദളിത് ഹിന്ദുവിന് യോജിക്കാൻ ഒത്തിരി വേദികളുണ്ട്.മതം ഉണ്ടാക്കുന്ന കവറേജ് അളവില്ലാത്തതാണ്.അവിടെ നിന്നിട്ടാണ് ഒരു കയ്യിൽ അംബേദ്ക്കറെയും പിടിച്ചുകൊണ്ടു ബുദ്ധിസ്റ്റുകളെ ആക്രമിക്കുന്നത്.

കല്ലറയെപ്പോലുള്ളവർ ഉണ്ടാക്കിയെടുത്ത ദളിത് സ്വത്വ ചരിത്രം എപ്പോൾ വേണമെങ്കിലും ഹിന്ദുവിന് എടുത്ത് ഉപയോഗിക്കാവുന്നതും ഒരു സംശയവും ഉണ്ടാകാത്തതുമാണ്.ആ ചരിത്രത്തിൽ ബൗദ്ധ പാരമ്പര്യം കടന്നു വരുന്നില്ല.ഇതൊക്കെയാണ് ദളിതരെ ഹിന്ദു ആഭിമുഖ്യമുള്ളവരായി മാറ്റിയതിലേക്ക് നയിച്ച കാരണങ്ങൾ.

ആരാധകർ  ലോകത്തു ബഹളങ്ങളല്ലാതെ ഒന്നും ഉണ്ടാക്കിയിട്ടില്ല. ചിന്തിക്കുന്നവരെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതും വിസ്മരിക്കുന്നില്ല .



Monday, February 7, 2022

The capfit:Rejishankar Bodhi

 

നുഷ്യൻ മനുഷ്യനോട്

ഏറെ അനീതിയോടിരിക്കുന്നു.

കുഞ്ഞുങ്ങളേ...
ആരെ വിശ്വസിക്കണമെന്നറിയില്ല.
നിൻറെ വലിയ ശത്രു
നിൻറെ നല്ല ചങ്ങാതി ആയേക്കാം!
നിൻറ നല്ല ചങ്ങാതി വലിയ ശത്രുവും!!
ചിലർ നിനക്കൊപ്പം തിന്നുകയും
കുടിക്കുകയും ചെയ്തേക്കാം,
പിന്നെ; പിന്നിൽ നിന്നും
നിന്നേക്കുറിച്ച് കുശുകുശുത്തേക്കാം.
നിൻറെ രഹസ്യം, സുഹൃത്ത് മാത്രമറിയുന്നു.
അവനത് വെളിപ്പെടുത്താനാകും.
തൊപ്പി;
പാകമുള്ളവർ ധരിക്കട്ടെ.!
ചിലർ നിന്നെ വെറുക്കുന്നു,
ചിലർ സ്നേഹം നടിക്കുന്നു.
പിന്നിൽനിന്ന്
നിന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു. എന്നാൽ;
യഹോവയനുഗ്രഹിച്ചവരോ ശപിക്കയില്ല.
നിൻറെ രാത്രി
പകലിലേക്ക് തിരിയുമ്പോൾ
ഏറെപ്പർ അകലേക്ക് ഓടിപ്പോയിരിക്കും
കുപ്പായം; പാകമുള്ളവനണിയട്ടെ.
തൊപ്പിയോ; അത് ചേരുന്നവൻ ധരിക്കട്ടെ!!
25. 10. 2014
May be an image of 3 people and text that says 'പരിഭാഷ രജിശങ്കർ ബോധി നിൻറെ രഹസ്യം, സുഹൃത്ത് മാത്രമറിയുന്നു. അവനത് വെളിപ്പെടുത്താനാകും. തൊപ്പി; പാകമുള്ളവർ ധരിക്കട്ടെ.! the cap fit Bobmarly'


അശോകനും ബുദ്ധനും ഇപ്പോഴും ആരെയാണ് അസ്വസ്ഥരാക്കുന്നത് ?

    ശോകൻ കേരളം ഭരിച്ചിട്ടില്ല.എന്നാൽ അശോകന്റെ ഉത്തരവുകൾ കേരളത്തിലും നടപ്പാക്കിയിട്ടുണ്ട്.അത് ബുദ്ധ സംഘങ്ങൾ വഴിയായിരുന്നു.ഷെഹ്നാബാദ് ശാസനത്തിൽ കേരളത്തെ പരാമർശിക്കുന്നു.അദ്ദേഹം നടപ്പിലാക്കിയ രണ്ടുതരം ചികിത്സാരീതികൾ (മനുഷ്യർക്കും മൃഗങ്ങൾക്കും) കേരളപുത്രർക്കും ബാധമാണെന്നു പറയുന്നു.ബൗദ്ധഭിക്കുകൾ നടത്തിവന്ന ആ ആശുപത്രികളെ അതുകൊണ്ടുതന്നെ ധർമ്മാശുപത്രി എന്നു വിളിച്ചു വന്നു.അടുത്ത കാലം വരെ സർക്കാർ ആശുപത്രികളെ വിളിച്ചിരുന്നത് ങ്ങനെയാണെന്നോർക്കണം.

അശോകൻ കേരളം ഭരിച്ചിട്ടില്ല,പക്ഷെ അശോകൻ കേരളീയർക്ക് പ്രിയപ്പെട്ടവൻ ആകുന്നത് അങ്ങനെയാണ്.അതുകൊണ്ടാണ് അശമന്നൂരും(അശോക മന്നൻ ഊർ) അശോക പുരവുമൊക്കെ കേരളത്തിൽ പലയിടങ്ങളിലും ഉള്ളതും. ഉണ്ടായിരുന്നതും
ഇതൊന്നും അറിയാത്തവർ പലതും പറയും.
ബുദ്ധനെയും അശോകനെയും തള്ളിക്കളയാൻ നൂറ് ന്യായങ്ങൾ കണ്ടെത്താം.പക്ഷെ അത് ചരിത്രത്തോട് നീതി പുലർത്തുന്നത് ആകണമെന്നില്ല.
May be an illustration of text that says 'Jayarajan Gopinathan Pratheesh Kp അശോകൻ വെറും 27 കൊല്ലമാണ് രാജ്യം ഭരിച്ചത്.ഒരു ജനതയുടെ സംസ്‌കിരത്തെ സ്വാധീനിക്കാൻ വേണ്ട സമയ ദൈർഘ്യമല്ല അത്.//വ്യാജ അഹിംസ കൂടുതൽ വിശദീകരണം പ്രതീക്ഷിക്കുന്നു. അശോകൻടെ സാമ്രാജ്യത്തിൽ ദക്ഷിണേൻഡ്യ ഉൾപ്പെട്ടിയുന്നില്ല.മലയാളി ഇതിൽ അഭിമാനിക്കേണ്ട കാര്യമില്ല ബുദ്ധനും അശോകനും ആരെയാണ് ഇപ്പോഴും അസ്വസ്ഥരാക്കുന്നത് Rejishankar bodhi'


പഴേമഠത്തിൽ കുട്ടൻ:ജാതിയോടും ജീവിതത്തോടും ഉടൽകൊണ്ടു പൊരുതിയവൻ.

 ഴേമടത്തിൽ കുട്ടൻ ചരിത്രത്തിൽ യുദ്ധം നായിച്ചതായി തിരുവെഴുത്തുകളിലൊന്നിലും കാണുന്നില്ല.എങ്കിലും തലയിൽ ആനാവെള്ളം വീണു ഉയിർത്തു സ്വർഗ്ഗവാതിൽക്കലും നരകത്തിലും കാൽ വെച്ചു നിന്നവൻ.എഴുവെള്ളിയാഴ്ചയും ദുഃഖവെള്ളിയാഴ്ചയും കുർബ്ബാന കണ്ടിട്ടും പുലയന്റെ പുലമാറിയില്ല.എങ്കിലും പുലപ്പെടിയെന്ന ചന്ദ്രഹാസമിളക്കി നാട്ടിൽ വിരിഞ്ഞു നടന്നവർ.

എന്റെ വല്യമ്മച്ചിയുടെ (അമ്മയുടെയമ്മ)അങ്ങളായായിരുന്നു.ഞങ്ങൾ കുട്ടൻ പേരപ്പൻ എന്നാണ് വിളിച്ചിരുന്നത്.കുറവിലങ്ങാടും കാഞ്ഞിരത്താനാവും കാപ്പുംതലയും കടുത്തുരുത്തിയും മുട്ടുചിറയുമെല്ലാം നായമ്മാരെക്കാൾ പ്രൗഢിയും അഹങ്കാരവുമുള്ള കത്തോലിക്കരുടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു.ഈ രാജ്യത്തെ കറുത്ത മിന്നലായി പേരപ്പൻ നടന്നു.എനിക്കൊരു ചെറിയ ഓർമ്മയെ ഉള്ളു.ബാക്കിയെല്ലാം പണന്മാർ പാടിയത് കേട്ടതാണ്.
പേരപ്പന്റെ കഥ ഒരു കറുത്ത സിനിമ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.തീണ്ടലുള്ള ഇത്താപ്പിരി മാരുടെ ഇടയിൽ നിന്നും ചെന്നു തീണ്ടാൻ ധൈര്യമുള്ള ഒരുവൻ വേറെ ഉണ്ടായിരുന്നില്ല.ആറടിയോളം ഉയരം ഒതുങ്ങി ബലിഷ്ടമായ ശരീരം.കൈകൾക്ക് അസാമാന്യ നീളമുണ്ടായിരുന്നു.കനത്ത കൈത്തണ്ട.പോരാടാൻ ജനിച്ചവനെപ്പോലുള്ള പ്രകൃതം.ആ കൈകൾകൊണ്ടു അടികിട്ടിയവർ മരിക്കും വരെ ചെവിയിൽ മൂളലുമായി നടന്നു.ഒരു ജന്മിയോടും അനാവശ്യമായിച്ചേർന്നു നിന്നില്ല.അനുസരിച്ചില്ല.നല്ല ഉഴവുകാരനും കാളയോട്ടക്കാരനുമായിരുന്നു.
കമ്യൂണിസ്റ്റുകാർ ഒളിവിൽ കഴിയുന്നകാലം.പോലീസ് അവരെയൊക്കെ പുലയരുടെയും പറയരുടെയും വീടുകൾ പൊളിച്ചു തിരയുന്നകാലം.പേരപ്പൻ തെങ്ങിൻ തടം കിളച്ചുകൊണ്ടു നിൽക്കുമ്പോൾ പോലീസ് പാഞ്ഞു വന്നു.ഒരു പുലയനെ മുന്നിൽ കിട്ടിയപ്പോൾ രണ്ടു പൊട്ടിച്ചുകളയാം എന്ന നിലയിൽ രണ്ടു കുട്ടൻപിള്ളമാർ മസിൽ പെരുക്കി നിന്നു.
" തലവടി പപ്പാനെ കണ്ടോടാ..?"
"ഇല്ലേമാനെ..?"
ചോദ്യം രണ്ടുമൂന്നാവർത്തിച്ചു.ഉത്തരവും.
ഒരുമാറ്റവും കാണാതെ വന്നപ്പോൾ ഒരു കുട്ടൻ പിള്ള കയ്യോങ്ങി.അപ്പോൾ പേരപ്പൻ ഭവ്യതയോടെ പറഞ്ഞു.
" കണ്ടേമാനെ.. "
" എന്നിട്ടെവിടെ.." കുട്ടൻ പിള്ളയ്ക്കു ധൃതിയായി.പേരപ്പൻ തൂമ്പ താഴെയിട്ടു സാവധാനം ഉടുത്തിരുന്ന തോർത്തു രണ്ടുകയ്യുംകൊണ്ടു വിടർത്തി.
" ദാണ്ടേ കെടക്കാണ് തലവടിപ്പാപ്പൻ.."എന്നലറി.കലി കൊണ്ടു ആഞ്ഞടിച്ച പിള്ളേച്ചന്മാരുടെ കരച്ചിൽ ഒന്നര മൈലകലെ കേട്ടെന്നു പഴമക്കാർ.
അന്നൊക്കെ ചായക്കടയിലും കള്ളുഷാപ്പിലും ദലിതർക്കു പ്രവേശനമില്ല.പേരപ്പൻ രണ്ടിടത്തും കയറി കുടിച്ചും കഴിച്ചും പുലപ്പേടിയുണ്ടാക്കി.ഒരിക്കൽ ഇതു സാധിക്കാത്ത ഒരു കത്തോലിക്കാ പ്രമാണി പേരപ്പൻ കോപ്പയിൽ ഒഴിച്ചുവെച്ച കള്ളെടുത്തു തറയിലൊഴിച്ചു കളഞ്ഞു.പേരപ്പൻ വീണ്ടും ഒഴിച്ചു.അതും ഒഴിച്ചുകളായനാഞ്ഞ തിരുപ്പിറവിയുടെ മുഖത്തു ,ശാസ്ത്ര വിധിയിൽ പറയാത്ത,കള്ളും ചട്ടിയും ചേർന്ന ഒരു പ്രയോഗം നടന്നു.അതയാൾക്കു മര്യാദയുടെ ഗുരുകുല പാഠമായന്ന് പറയുന്നു.
ഓരോ വഴക്കിനും ശേഷം പോലീസ് വരും.അഹങ്കാരിയായ പുലയന്റെ നെഞ്ചത്തിടിക്കാൻ ഒരു പ്രത്യേക ആവേശമുണ്ട്. എത്രയിടിക്കുന്നോ അത്ര തിരിച്ചിടിക്കുന്നതാണ് പേരപ്പന്റെ രീതി.അവസാനം കൂട്ടയിടിയിലായിരിക്കും വീഴിക്കുക.ഒരിക്കൽ ലോക്കപ്പിൽ തന്നെ ഇടിച്ചു മടുത്ത പൊലീസുകാരനോട് വെല്ലുവിളിച്ചു
" ഇങ്ങനെയാണോടാ......ആണുങ്ങൾ ഇടിക്കുന്നത്.. കേറിവാടാ... ഞാൻ കാണിച്ചു തരാം..."
പുതുതായി വന്ന ,അതിന്റെ മർമ്മമറിയാത്ത ഒരു പാവം പിള്ളാച്ചൻ അങ്ങോട്ടു കയറിച്ചെന്നതും നാഭിക്കൊരു തൊഴികിട്ടിയതുമേ ഓർമ്മയുണ്ടായുള്ളൂ.അതിനവർ പേഴുങ്കായ് നിരത്തിയിട്ടു അതിനുമുകളിൽ കിടത്തിയിട്ടിടിച്ചു എന്നാണ് പേരപ്പൻ പറഞ്ഞത്.
ഓരോ മർദ്ദനത്തിനു ശേഷവും പുള്ളി കൂടുതൽ കരുത്താർജ്ജിച്ചു.മണ്ണിൽ കുരുത്തിന്റെ ഗുണവും ബലവും അറിഞ്ഞവർ ഉടലിനെ പുതുക്കാനുള്ള രഹസ്യവുമറിഞ്ഞിരുന്നു.പിതാക്കന്മാർ പകർന്നു നൽകിയ ആരോഗ്യത്തിന്റെ അത്ഭുങ്ങൾ അറിഞ്ഞിരുന്ന പേരപ്പൻ തന്നെത്തന്നെ പുതുക്കിക്കൊണ്ടിരുന്നു.എന്നിട്ടു ഓരോദിവസവും വന്നുകേറിയവർ കെട്ടിയ വേലികൾ ചവുട്ടിയൊടിച്ചു വിരിഞ്ഞു നടന്നു.ഓരോ ചുവടിലും പിതാക്കന്മാർ മുളച്ചു വളർന്ന് പന്തലിച്ച കാലത്തിന്റെ പ്രൗഢിയുണ്ടായിരുന്നു.
പണത്തിന്റെ ആവശ്യമുള്ളപ്പോൾ വാഴക്കുലയോ,അടയ്ക്കയോ തേങ്ങയോ ഒക്കെ അധികാരത്തോടെ അങ്ങെടുക്കും.അതു മോഷണമാണെന്നു പേരപ്പൻ ഒരിക്കലും സമ്മതിച്ചില്ല.ചോദിക്കാൻ അധികമാരും ധൈര്യപ്പെട്ടില്ല.ചോദിച്ചാൽ കൃത്യമായ ഉത്തരം അദ്ദേഹത്തിനുണ്ടായിരുന്നു.
"എന്റെ കാർന്നോമ്മാരുടെ മണ്ണാ..ഞങ്ങളിതൊരുത്തനും വിറ്റിട്ടില്ല.."
പേരപ്പൻ പഠിച്ചിട്ടുണ്ടായിരുന്നോ എന്നു ചോദിച്ചാൽ എനിക്കറിയില്ല.എങ്കിലും ഒരാത്മബോധവും തലമുറകളുടെ വേദന പകർന്ന ഒരു പ്രതികാരബുദ്ധിയും കൂസലില്ലായ്മയും അദ്ദേഹത്തിൽ അഭേദ്യമായി നിലനിന്നിരുന്നു.കായിക കലയിൽ ഒരത്ഭുതവുമായിരുന്നു.
അക്കാലത്ത് കടുത്തുരുത്തി പോലീസ് സ്റ്റേഷണിൽ പുതുതായി വന്ന മല്ലയുദ്ധക്കാരനായ പിള്ളേച്ചന് പഴേമഠം കുട്ടനെ ഒതുക്കണമെന്നൊരു പൂതി.അതും ഒറ്റയ്ക്ക്.അങ്ങനെ കഥാപുരുഷൻ കാപ്പുന്തലയ്ക്കു പുറപ്പെട്ടു.പലസ്ഥലത്തും കാണാഞ്ഞു കറങ്ങിത്തിരിഞ്ഞു ഇരുവേലിത്തോടിന്റെ കരയിലെത്തി.അപ്പോൾ തോടിന്റെ കരയിൽ; അടിച്ചിട്ട പാടത്തേക്ക് നോക്കി കാറ്റുകൊണ്ട് മുറുക്കിതുപ്പിയിരിക്കുന്ന ഒരാളെക്കണ്ട് അടുത്തു ചെന്നു.
" പഴേമടത്തിൽ കുട്ടനെ കണ്ടോടാ " എന്നു മീശ പിരിച്ചു.ചോദ്യം കേട്ട് ഞെട്ടിയെണീറ്റയാൾ തൊഴുതു.
"കണ്ടേമാനേ..ദാ..ഇപ്പൊ..അങ്ങോട്ടു പോയതെയുള്ളൂ."അയാൾ പാടത്തിനക്കരെയ്ക്കു വിരൽ ചൂണ്ടി.പൊലീസ്കാരൻ നിരാശയോടെ മീശ തടവി നിന്നു.പെട്ടന്ന് പോലീസുകാരന്റെ തുടയിൽ ഒരിടിമിന്നൽ പതിച്ചു വേച്ചു വീഴാൻപോയ അയാൾ പിടഞ്ഞു പാഞ്ഞു വരുമ്പോഴേക്കും അടുത്തത് മുഖത്തും.നിലതെറ്റിയ പിള്ള തോട്ടിലേക്ക് വീണു.അന്നൊക്കെ ഇരുവേലിത്തോട്ടിൽ വെള്ളമുണ്ടായിരുന്നു.
തന്റെ കാൽച്ചുവട്ടിൽ വീണ പൊന്നു തമ്പുരാന്റെ മുദ്രയുള്ള തൊപ്പി കൈക്കലാക്കി അയാൾ മുറുക്കാൻ പൊതി അഴിച്ചതിലിട്ടു തിരിഞ്ഞു നടന്നു.
എങ്ങനെയോ കരകയറിയ പിള്ളാച്ചൻ തൊപ്പി തിരക്കി മടുത്തു അന്തിയായപ്പോൾ സ്റ്റേഷനിൽ ചെന്നു.ഏഡ് കുട്ടന്പിള്ളയ്ക്കു കലി കയറി.
"തന്നോട് പറഞ്ഞതല്ലേ അവനെ പിടിക്കാൻ ഒറ്റയ്ക്ക് പോകരുതെന്ന്.തൊപ്പിയുമായി വാ.."
എന്നു നിർദ്ദയനായി.
രണ്ടു ഭാര്യമാരും രണ്ടരപ്പറ പിള്ളേരുമുള്ള പിള്ളേച്ചൻ വിരണ്ടു.കിട്ടുന്ന,പൊന്നുതമ്പുരാന്റെ നാലു ചക്രം പോയാൽ എല്ലാം തീർന്നു.അയാൾ അവസാനം സ്ഥലത്തെ ജന്മിയായ ഷെവലിയർ ജോർജിനെ കണ്ടു സങ്കടം പറഞ്ഞു.അദ്ദേഹം പേരപ്പനെ വിളിപ്പിച്ചു.
"എടാ ആ പോലീസുകാരന്റെ പണി പോകും.നീയാ തൊപ്പിയങ്ങോട്ടു കൊടുത്തേര്.."
പേരപ്പൻ തന്റെ സർക്കാർ മുദ്രയുള്ള മുറുക്കാൻ വട്ടി തിരികെ കൊടുത്തു.പിന്നെ ആ പിള്ളേച്ചൻ പോകും വരെ പേരപ്പനെ കണ്ടിട്ടില്ല.
കാലം അങ്ങനെ വടിയൂന്നിയും ചട്ടിയും മുന്നോട്ടു നീങ്ങി.ഇരുവേലിത്തോട് നിരവധി തവണ കവിഞ്ഞും ഇണങ്ങിയും വന്നു.മനുഷ്യരുടെ തലയ്ക്കകത്തും ചെറുതായി ആൾപ്പാർപ്പുതുടങ്ങി.അതിന്റെ മാറ്റം പഴേ മഠത്തിലും ഉണ്ടായി.
1970ലായിരുന്നു എന്റെ ഇളയ അമ്മാവൻ കവിയും കഥാകൃത്തും നാടകം കഥാപ്രസംഗം രചിയിതാവുമായിരുന്ന ആന്റണി കാപ്പുംതലയുടെ വിവാഹം.വിവാഹത്തലേന്നു രാത്രിയിൽ കല്യാണവീട്ടിലേക്കു വരുമ്പോൾ വഴിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണൂ.ആരുമാറിഞ്ഞില്ല.ഒറ്റയ്ക്ക് യുദ്ധം നയിച്ച പടനായകന് ഒരു ജലസമാധി.
ഇടയ്ക്കു ചിലതനുഭവിക്കുമ്പോൾ കേൾക്കുമ്പോൾ കാണുമ്പോൾ ഈ കറുത്ത ഇടിമിന്നലിനെ ഞാൻ സ്വപ്നം കാണാറുണ്ട്.ഇരുവേലി തോടും പഴേപോലെ ഇന്നില്ല.പക്ഷെ പിള്ളാച്ചന്മാരും അരൂപികൾക്കു അത്താഴം വിളമ്പുന്നവരും സർവ്വ ശക്തരായി ഇപ്പോഴുമുണ്ട്.
May be an image of 1 person and text that says 'രജിശങ്കർബോധി പഴേമഠത്തിൽ കുട്ടൻ ഉടൽകൊണ്ടു ജാതിയോടും ജീവിതത്തോടും പൊരുത്തിയവൻ'



Sunday, February 6, 2022

അശ്വത്ഥാമാ ഹത: രജിശങ്കർ ബോധി

 

ശ്വത്ഥാമാവ് മനുഷ്യരിൽ നിറഞ്ഞിട്ടുള്ള വെറുപ്പായാണ് അവശേഷിക്കുന്നതെന്ന് വ്യാസൻ പറഞ്ഞു വെക്കുന്നു.

പാണ്ഡവ കുടീരത്തിൽ കയറി പെണ്ണെന്നോ കുട്ടികളെന്നോ ഭേദം നോക്കാതെ കൂട്ടക്കൊല നടത്തി പിതാവിനെ കൊന്ന പാണ്ഡവരോടുള്ള കലിപ്പ് തീർത്ത ആശ്വതാമാവ് തീരാത്ത പകയുടെ പ്രതീകമായി മനുഷ്യരിൽ നിലകൊള്ളുന്നു.
ആനയെ കൊന്നിട്ട് അശ്വത്ഥാമാവിനെ കൊന്നെന്നു ദ്രോണരെ തെറ്റിദ്ധരിപ്പിച്ചു.സത്യം മാത്രം പറയുന്ന യുധിഷ്ഠിരന്റെ വായിൽ നിന്നും കെട്ടത്‌കൊണ്ടാണ് ദ്രോണർ വിശ്വസിച്ചത്.യുധിഷ്ഠിരൻ കള്ളം പറഞ്ഞില്ല,എന്നാൽ നടന്നത് വാസ്തവവുമല്ല. ഹിന്ദുവിന്റ് ധാർമ്മികത അവനവനെ ബോധ്യപ്പെടുത്താനുള്ളതാണ്.അത് സത്യമല്ല.തോന്നൽ ഉണ്ടാക്കിയാൽ മതി.'ഗാണ്ഡിവ ധന്വാവ്' എന്ന പേരിൽ അഹങ്കരിച്ച അർജ്‌ജുനൻ,അതിന്റെ ഉപയോഗം കഴിഞ്ഞിട്ടും ഉടമയായ വരുണന് തിരിക്കേനല്കിയില്ല.അതിന്റെ ദിവ്യശക്തി ക്ഷയിച്ചിട്ടും ഒരു അലങ്കാരമായി കൊണ്ടുനടന്നു.ഒരിക്കൽ ദ്വാരകയിലേക്ക് സ്ത്രീകളുമായി പോയ ആർജ്‌ജുനനെയും സംഘത്തെയും പഞ്ചനതത്തിൽ വെച്ചു കാട്ടാളന്മാർ ആക്രമിച്ചു.ഗാണ്ഡീവം ഉണ്ടായിരുന്നിട്ടും പെണ്ണുങ്ങളെയുമായി കടന്നുപോയി.ഇക്കാര്യം പറഞ്ഞു യുധിഷ്ഠിരൻ ക്ഷോഭിക്കുകയും ഗാണ്ടിവത്തെ നിന്ദിക്കുകയും ചെയ്തു.ആർജ്‌ജുനൻ കോപം കൊണ്ടു വിറച്ചു.തന്റെ വില്ലിനെ നിന്ദിക്കുന്നവരെ കൊല്ലുമെന്ന് പ്രതിജ്ഞ എടുത്തിട്ടുള്ളതാണ്.അതു തെറ്റിക്കാൻ പാടില്ല.നിന്ദിച്ചത് ചേട്ടൻ.ധർമ്മ സങ്കടത്തിലായ ആർജ്‌ജുനനോട് കൃഷ്ണൻ ഒരു ഉപായം പറയുന്നു.
"ഗുരുവിനെ നീയെന്നൊരുവുര ചെയ്താൽ ഗുരുവധം ചെയ്ത ഫലം വരുമെടോ..""
അങ്ങനെ ചേട്ടനെ 'നീയെന്നു വിളിച്ചു കൊന്നു'
ഇതെല്ലാമാണ് ശിവശങ്കരൻ ഓർമ്മപ്പെടുത്തുന്നത്.ആനയും അശ്വതാമാവും ആർജ്‌ജുനനും യുധിഷ്ടിരനും ഒക്കെ ഇവിടെയുണ്ട്.
ദിവ്യശക്തി പോയ ഗാണ്ഡീവം ഇനിയും എന്തു ചെയ്യും എന്ന് കാത്തിരുന്നു കാണാം.

ബുദ്ധനില്ലാത്ത വിമോചനം : രജിശങ്കർ ബോധി

  അം ബേദ്ക്കർ ബുദ്ധമതം സ്വീകരിക്കുന്നത് കൃത്യമായ കാഴ്ചപ്പാടോടെ ആയിരുന്നു .ഹിന്ദുവിരുദ്ധത മാത്രം ആയിരുന്നെങ്കിൽ ഏതെങ്കിലും മതം മതിയായിരുന്നു....