അശോകൻ കേരളം ഭരിച്ചിട്ടില്ല.എന്നാൽ അശോകന്റെ ഉത്തരവുകൾ കേരളത്തിലും നടപ്പാക്കിയിട്ടുണ്ട്.അത് ബുദ്ധ സംഘങ്ങൾ വഴിയായിരുന്നു.ഷെഹ്നാബാദ് ശാസനത്തിൽ കേരളത്തെ പരാമർശിക്കുന്നു.അദ്ദേഹം നടപ്പിലാക്കിയ രണ്ടുതരം ചികിത്സാരീതികൾ (മനുഷ്യർക്കും മൃഗങ്ങൾക്കും) കേരളപുത്രർക്കും ബാധമാണെന്നു പറയുന്നു.ബൗദ്ധഭിക്കുകൾ നടത്തിവന്ന ആ ആശുപത്രികളെ അതുകൊണ്ടുതന്നെ ധർമ്മാശുപത്രി എന്നു വിളിച്ചു വന്നു.അടുത്ത കാലം വരെ സർക്കാർ ആശുപത്രികളെ വിളിച്ചിരുന്നത് ങ്ങനെയാണെന്നോർക്കണം.
അശോകൻ കേരളം ഭരിച്ചിട്ടില്ല,പക്ഷെ അശോകൻ കേരളീയർക്ക് പ്രിയപ്പെട്ടവൻ ആകുന്നത് അങ്ങനെയാണ്.അതുകൊണ്ടാണ് അശമന്നൂരും(അശോക മന്നൻ ഊർ) അശോക പുരവുമൊക്കെ കേരളത്തിൽ പലയിടങ്ങളിലും ഉള്ളതും. ഉണ്ടായിരുന്നതും
ഇതൊന്നും അറിയാത്തവർ പലതും പറയും.
ബുദ്ധനെയും അശോകനെയും തള്ളിക്കളയാൻ നൂറ് ന്യായങ്ങൾ കണ്ടെത്താം.പക്ഷെ അത് ചരിത്രത്തോട് നീതി പുലർത്തുന്നത് ആകണമെന്നില്ല.

No comments:
Post a Comment